Friday, March 8, 2013

വിലക്ക്

സൂര്യനെല്ലി പെണ്‍കുട്ടിക്കും കുടുംബത്തിനും

 പള്ളിയില്‍ വിലക്ക്. കുറിച്ചി സെന്‍റ് ഫ്രാന്‍സിസ്

 പള്ളി അധികൃതരാണു വിലക്ക് ഏര്‍പ്പെടുത്തിയത്.






പള്ളിയിലും വിലക്ക് 


പാപികള്‍ക്കായി നാഥന്‍ ഈ ലോകമണഞ്ഞു,

 ആശണരെ പുറത്താക്കി പള്ളികള്‍ വാതിലടച്ചു .

വെള്ളക്കുപ്പായം അണിഞ്ഞവരെ നിങ്ങളും 

അറിയാതെ പോയോ

കരുണാമയന്‍ സ്വര്‍ണം പുശിയ കല്കുരിശുകളില്‍

 അല്ല

കണ്ണുനീര്‍ തുടക്കുന്ന മനസ്സുകളില്‍ ആണ്


വെള്ളക്കുപയക്കരെ പള്ളിവതിലുകള്‍ മലര്‍ക്കെ

 തുറക്കു നിങ്ങളുടെ കുപ്പായത്തിലെ കറുത്ത

പാടുകള്‍ കഴുക്കി; പ്രത്യാശ പ്രസംഗത്തിലുടെ അല്ല

 പ്രവര്‍ത്തിയിലുടെ ലോകത്തെ അറിയിക്കു...............

Thursday, October 6, 2011

ഉറക്കം

ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം
എല്ലാം മറന്നു ഉറങ്ങുന്നതാണ് എന്റെ സ്വര്‍ഗം ..
നേരം പുലര്‍ന്നു എന്നെ ഉണര്‍ത്തുവാന്‍ എത്തുന്ന 
സുര്യരഷ്മികളോടാണെന്റെ യുദ്ധം .

'തമസല്ലോ സുഖപ്രദം' എന്ന് പാടിയ കവിയെ നമിച്ചു
 അട്ടച്ചുരുള്ളും പോലെ ചുരുണ്ടു ഞാന്‍
 എന്‍ പുതപിനടിയിലേക്ക് ഉണരുവാന്‍ വയ്യ 
ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം ........

സുഹുര്‍ത്തുകള്‍ എന്നെ വിളിച്ചു കുലുക്കുമ്പോഴും ;
വിശപ്പ്‌ എനെ കാര്‍ന്നു തിന്നുമ്പോഴും ഉണരുവാന്‍ വയ്യ 
ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം ........

ആരുടെയോ ചവിട്ടേറ്റ് ഞാന്‍ നോക്കവെ ,
കാലം കാക്കാതെ സമയത്തിന്‍ സുചിമുനകള്‍ പരക്കം പായുന്നു 
സുചിപിശാച്ചുകളെ ശപിച്ചു ഞാന്‍ ഉണര്‍ന്നപോള്‍;
ഉച്ച വെയിലിന്‍ ച്ചുടിനെയും എന്‍ വയറിന്‍ തീ അണച്ചുകളഞ്ഞു...
അരി അടുപത്തുവച്ചിട്ടും വയ്യ എനിക്ക് തിയതങ്ങു കുട്ടുവാന്‍
ഉണരുവാന്‍ വയ്യ 
ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം ........

ഹേ റാം

വളഞ്ഞു പുളഞ്ഞു പോകുന്ന നിരത്തുകളില്‍
ഒന്നിന്റെ വക്കിലായി നിലകൊള്ളും 
രാഷ്ട്രപിതാവിന്റെ പ്രതിമക്കു ചോട്ടിലായി 
നമ്രശിര്‍ഷയായി നില്‍ക്കും ഒരു കുഞ്ഞു പുവ് ഞാന്‍

എന്റെ ശൈശവത്തില്‍ ഞാന്‍ കേട്ട സുക്തങ്ങളെ 
കാറ്റില്‍ പാറിച്ചു കാറില്‍ പോകും ,
ആ ഖദര്‍ കോലത്തെ കണ്ടു വിവശയായി നില്‍ക്കുമ്പോള്‍ ,
സ്വന്തം കൈകളാല്‍ നെയ്ത ആദര്‍ശങ്ങള്‍ തന്‍ 
ഖദര്‍ ധരിച്ചു സുസ്മെരിതനായി നില്‍ക്കും ആ പിതാവിന്റെ 
കാല്‍ക്കലിരുന്ന പൈങ്കിള്ളി ഓതിനാല്‍ ആ ഖദര്‍ കോലതിന്‍ വിരകഥകള്‍ .

 ചിരിച്ചു കാട്ടി ഒരു ജനതയുടെ കഴുത്തരുതിട്ടു ഒരു കസേരമെലേറാന്‍
വെമ്പുന്ന അവന്റെ കൈകളുയര്‍ത്തിയുള്ള പുലമ്പല്‍ കേട്ടു
പത്ര താള്ളുകള്‍ ഞെട്ടിയതും ..........
അവന്‍ പറഞ്ഞ കിനാക്കളില്‍ മുഴുകിയ പാവം ജനതയെ
ഏതോ കയങ്ങളില്‍ തള്ളിയതും,അവിടെ കിടന്നു മരിച്ച
മനുജത്മകള്‍ക്ക് അവന്‍ പല കൊടികളുടെ നിറം കൊടുത്തതും ,
പിന്നിട് അവ പല  സ്തുപങ്ങളായിട്ട് ഉയര്‍നതും..........
രാഷ്ട്രിയം എന്ന പരിച പിടിച്ചവന്‍ രാഷ്ട്രത്തോടങ്കമാടിയ
പല വീരകഥകള്‍ കേട്ടു തളര്‍ന്നു ഞാന്‍ നില്‍ക്കവെ ,
എന്നരികി ലെ ക്ക് വന്ന ഒരു നിഷ്കളങ്കബാല്യമെന്നെയിറുത്തിട്ട്
'ആ പിതാവിന്റെ കാല്‍ക്കല്‍' വച്ചു വണങ്ങി നില്‍ക്കവെ
വേദനയാല്‍ പിടയുബോഴും ആനന്ദത്തിന്‍ വേലിയേറ്റമുണ്ടായി 
എന്ന മനസ്സില്‍ .
ചേതന എന്നെ വിട്ടു  അകലാന്‍ തുടങ്ങവേ ചൊല്ലി എന്‍ അവസാന വാക്കുകള്‍
''ഹേ റാം'' 

Thursday, September 15, 2011

കുരിശു കരയുന്നു

സര്‍വേശപുത്രനാം ക്രിസ്തുവിനെക്കി
ഹിനമായൊരു കുരിശു മരണം ;ഭുമിതന്‍ ധുര്‍ത്തപുത്രന്മാര്‍ .....
ഭുമിതന്‍ ധുര്‍ത്തപുത്രന്മാര്‍ ..
മുതുകില്‍ തിന്മതന്‍ കുരിശും പേറി 
തിരഞ്ഞു നടന്നവര്‍ കുരിശിനായി .....ഭാരമുള്ള കുരിശിനായി 
വലിയ മരത്തിന്റെ ചില്ലകള്‍ വെട്ടി 
കുരിശു പണിതവര്‍ തുക്കാന്‍ .....അവനെ തുക്കാന്‍ 
കുരിശും കരഞ്ഞു കുഞ്ഞാടിനെ 
കണ്ടപ്പോള്‍ അറിയാതെ .......ആരും അറിയാതെ 
കരയുന്ന കുരിശും ചുമന്നു കാല്‍വറി മല തന്‍ 
മുകളില്‍ കയറി രാജക്കുമാരന്‍ .
ആണികള്‍ മൂന്നാല്‍ ഈ മുന്ന് ലോകത്തിന്‍ 
പാപങ്ങള്ണോ ചേര്‍ത്ത് തറച്ചത് 
കരതാരില്‍ ആണി തറച്ചപോള്‍ 
പിടഞ്ഞുപോയി കുരിശും ഗതിയോര്‍ത്ത് .....തന്റെ ഗതിയോര്‍ത്ത് 
കരുന്യവനോട് ക്രുരത കട്ടിടാന്‍
കാരണമായൊരു   വിധിയോര്‍ത്ത് ....തന്റെ  വിധിയോര്‍ത്ത് 
സൃഷ്ടാവിനെ നിന്നിച്ച  സൃഷ്ടിയുടെ പാപവും പേറി 
കുരിശു കരഞ്ഞു ധാരയായി ....ധാര ധാരയായി 
പ്രാണന്‍ വെടിയുന്ന വേദനയില്‍ പോലും 
തിന്മ തന്‍ കുരിശിനു നല്‍കി നാഥന്‍ 
രക്ഷയുടെ ചിനനം  .......സര്‍വ രക്ഷയുടെ ചിനനം  

Tuesday, September 13, 2011

അവള്‍ ---അങ്ങകലെ

എന്നെ അറിയാത്ത ഒരു കുട്ടതിനുള്ളില്‍ 
കണ്ടു ഞാന്‍ അവളെ അന്നാദ്യമായി 
ഏതോ പുരാതന കവി പാടിയ 
സൌനര്യതിന്‍ ദെവിപോലെ

നിമിഷഞ്ഞാല്‍ ഒര്രോനു കൊഴിയുമ്പോഴും 
എന്‍ മിഴിഎതലുകള്‍ അടയാനാരിയതെ നിന്ന്
സ്വപ്നജളില്‍ എന്നെ താഴുകാറുള്ള 
സുന്ദരസബ്ധം മനുഷ്യരൂപം പുണ്ടപോലെ 
മനസിന്റെ ജലകവതിലുകള്‍ 
ആരെയോ കാത്ത് നില്‍ക്കും പോലെ 

 ഒരുപിടി മണ്ണ് ഞാന്‍ എന്‍ കൈകള്‍
മുറുക്കുമ്പോള്‍ അതെന് വിരളിനിടയിലുടെ 
ഉര്ന്നുപോക്കുംപോലെ ...

എന്നും തൊഴുന്ന അബല നടയിലെ 
ദേവിയെ കാണാന്‍ കഴിയാത്ത പോലെ 

എന്‍ പ്രിയ കാമുകി ,നീ മിധ്യയുടെ തെരുവിട്ടെന്‍
 അറികെതെതുവാന്‍ ....കാത്തിരിക്കുന്നു  ഞാന്‍ 

മഴ

ഏതോ നിശബ്ദമാം രാത്രി തന്‍ മടിത്തട്ടില്‍ 
അസ്വസ്തമാം എന്‍ മനം പുലയാവേ ,
അവള്‍ തന്‍ വിളി കേട്ട് ഞാന്‍ ഉണര്ര്‍ന്നു 
ഒരു സ്വപ്ന ലോകതില്ലെന്നോണം 

എന്നോട് എന്തോ മന്ത്രിച്ചു കടന്നു  പോം 
കുള്ളിര്‍ കാറ്റും എനിക്കെകി അവള്‍ തന്‍ സുഗന്ദം
അവള്‍ തന്‍ കാലടികളിന്‍ താളത്തില്‍
ഞാന്‍ ലയിക്കവെ ;

കണ്ടുഞാനാ സര്ഗനിര്‍ത്തം,
അവള്‍ തന്‍ ചടുല നിര്‍തം  
ആ സര്‍ഗ സങ്ങിതത്തില്‍ മുഴുകി ഞാന്‍ കിടകവെ 
നിദ്രതന്‍ ദേവത എന്നെ താഴുകിയതും ഞാനറിഞ്ഞില്ല 
അങ്ങനെ ആ മഴ തന്‍ സംഗിതം ഒരു ഹര്ഷമായി ....
...................ആത്മഹര്ഷമായി 

സ്വപ്നങ്ങള്‍

മറന്നിട്ടും തെടുവതെന്തിനു സഖികളേ നിങള്‍ 
നിങള്‍ പറഞ്ഞതാം കഥകളില്‍ മയങ്ങിയും 
ദീറ്ഖമമ് നിശ്വസംഗല്‍ എനിക്ക് പകര്‍ന്നതും 
ക്രുരമായി നിങള്‍ എനെ ഞെട്ടിച്ചട്ടും ;
മറന്നു ഞാന്‍ മയഗവെ 
തെടുവതെന്ടിന്നു  സഖികളേ നിങള്‍ 

മഞ്ഞിന്‍ കന്നഗല്‍ എനെ തഴുകി ഉറക്കുമ്പോഴും 
ഒന്നും പ്രതിഷിക്കതെന്‍ ചരതന്നഞ്ഞു 
എന്നെ തെടുവതെന്ടിന്നു സഖികളെ നിങ്ങള്‍ 

നമ്മല്ലോതു പോക്കും വഴികലിന്‍ വക്കില്‍ 
നിന്ന് പരിഹസിക്കുകയാണ് ലോകമിപോഴും 
കടന്നു പോകയാണ് കലച്ചക്ക്രവും നമ്മെ കടന്നു......

എങ്ങും എവിടയൂം ഇപ്പോഴും പോകമെങ്ങിലും 
എന്തിനു  തെടുവതെന്നെ സഖികളേ ....
എന്‍ സ്വപ്നങ്ങളെ    നിങ്ങള്‍