Thursday, September 15, 2011

കുരിശു കരയുന്നു

സര്‍വേശപുത്രനാം ക്രിസ്തുവിനെക്കി
ഹിനമായൊരു കുരിശു മരണം ;ഭുമിതന്‍ ധുര്‍ത്തപുത്രന്മാര്‍ .....
ഭുമിതന്‍ ധുര്‍ത്തപുത്രന്മാര്‍ ..
മുതുകില്‍ തിന്മതന്‍ കുരിശും പേറി 
തിരഞ്ഞു നടന്നവര്‍ കുരിശിനായി .....ഭാരമുള്ള കുരിശിനായി 
വലിയ മരത്തിന്റെ ചില്ലകള്‍ വെട്ടി 
കുരിശു പണിതവര്‍ തുക്കാന്‍ .....അവനെ തുക്കാന്‍ 
കുരിശും കരഞ്ഞു കുഞ്ഞാടിനെ 
കണ്ടപ്പോള്‍ അറിയാതെ .......ആരും അറിയാതെ 
കരയുന്ന കുരിശും ചുമന്നു കാല്‍വറി മല തന്‍ 
മുകളില്‍ കയറി രാജക്കുമാരന്‍ .
ആണികള്‍ മൂന്നാല്‍ ഈ മുന്ന് ലോകത്തിന്‍ 
പാപങ്ങള്ണോ ചേര്‍ത്ത് തറച്ചത് 
കരതാരില്‍ ആണി തറച്ചപോള്‍ 
പിടഞ്ഞുപോയി കുരിശും ഗതിയോര്‍ത്ത് .....തന്റെ ഗതിയോര്‍ത്ത് 
കരുന്യവനോട് ക്രുരത കട്ടിടാന്‍
കാരണമായൊരു   വിധിയോര്‍ത്ത് ....തന്റെ  വിധിയോര്‍ത്ത് 
സൃഷ്ടാവിനെ നിന്നിച്ച  സൃഷ്ടിയുടെ പാപവും പേറി 
കുരിശു കരഞ്ഞു ധാരയായി ....ധാര ധാരയായി 
പ്രാണന്‍ വെടിയുന്ന വേദനയില്‍ പോലും 
തിന്മ തന്‍ കുരിശിനു നല്‍കി നാഥന്‍ 
രക്ഷയുടെ ചിനനം  .......സര്‍വ രക്ഷയുടെ ചിനനം